പ്രണയം

പ്രണയം ആര്‍ദ്രമായ ഒരു വികാരമാണ്. ഏത് കഠിനഹൃദയത്തെയും തരളിതമാക്കുന്ന, പവിത്രമായ ഒരു അനുഭവം. മനസ്സില്‍ പൊള്ളലുണ്ടാക്കുന്ന മഞ്ഞുതുള്ളി. പ്രണയിക്കുമ്പോള്‍ ലോകത്തിലെ സര്‍വതിലും സൌന്ദര്യം കാണുവാന്‍ സാധിക്കുന്നു. എപ്പോഴും നിലനില്ക്കുന്ന ഒരു നറുംപുഞ്ചിരി പ്രണയിനികളുടെ ചുണ്ടുകളില്‍ തങ്ങിനില്‍ക്കുന്നു.

ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് പ്രണയിക്കുന്നവരുടെ മനസിലാണ്. ജീവിതത്തിന് എന്തൊക്കെയോ അര്‍ത്ഥമുണ്ടാകുന്നത് പ്രണയം എന്ന വികാരം മനസ്സില്‍ ഉടലെടുക്കുമ്പോഴാണ്. ഏതോ അനുഭൂതിയില്‍ മുങ്ങിപ്പൊങ്ങി, സ്വയം മറന്ന്, ഏതോ സ്വപ്നലോകത്ത് പറന്നു പറന്നിങ്ങനെ… അതാണ്‌ [...]