ഗര്‍ഭിണികള്‍ക്ക് ഇതാ മേക്കപ്പ് ടിപ്‌സ്

 

സ്ത്രീകള്‍ക്ക് ആരോഗ്യപരമായി ഏറ്റവും കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ് ഗര്‍ഭകാലം. എന്നാല്‍ ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും ഗര്‍ഭിണികള്‍ സംരക്ഷിക്കേണ്ടത് അവശ്യം. അതും സ്‌കിന്നിന് ഏറെ ശ്രദ്ധ നല്‍കണം. കാരണം മറ്രൊന്നുമല്ല ശരീരത്തിലെ ഓരോ മാറ്റങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ എഫക്ട് ഉണ്ടാകുന്നത് സ്‌കിന്നിലാണ്. അതിനാല്‍ തന്നെ താഴെ പറയുന്ന ടിപ്‌സുകള്‍ സ്വീകരിച്ചാല്‍ സ്‌കിന്നിന്റെ തിളക്കം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയും

 

1. സ്‌കിന്‍ ഡ്രൈ ആകുകയോ അല്ലെങ്കില്‍ കൂടുതല്‍ എണ്ണമയമുള്ളതാകുകയോ ചെയ്യാം. അതിനാല്‍ തന്നെ അതുവരെ പിന്തുടര്‍ന്നുവന്നിരുന്ന മോയ്‌സ്ച്വറൈസിങ് രീതികള്‍ മാറ്റേണ്ടി വരുമെന്നതാണ് യാഥാര്‍ഥ്യം. ഗര്‍ഭകാലത്ത് സ്‌കിന്‍ ഏത് രീതിയിലേക്കും മാറാം

 

2. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കു. ഗര്‍ഭകാലത്ത് ശരീരത്തിലെ ഹോര്‍മോണുകള്‍ കൂടുതലായി പ്രവര്‍ത്തിക്കും. സൂര്യപ്രകാശം, പൊടിയോ മറ്റ് വസ്തുക്കളോ കൊണ്ടുള്ള അലര്‍ജി ഇതിനെല്ലാം സ്‌കിന്‍ വളരെ പെട്ടെന്ന് പ്രതികരിക്കും. അതിനാല്‍ തന്നെ പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ തേക്കാന്‍ മറക്കരുത്

 

3. പിഗ്മെന്റേഷന്‍ മറയ്ക്കാം ഗര്‍ഭകാലത്ത് പിഗ്മെന്റേഷനുണ്ടാകാനുള്ള സാധ്യത വളരെ ഏറെയാണ്. അതിനാല്‍ തന്നെ സ്‌കിന്നിന്റെ നിറത്തോട് സാദൃശ്യമുള്ള കണ്‍സീലിര്‍ ഉപയോഗിക്കണം. ഫൗണ്ടേഷന്‍ ഇട്ട് പൗഡറും ഇടുന്നത് പതിവാക്കാം

 

4. തിളക്കം കുറയുന്നുവെന്ന് തോന്നിയാല്‍ ബ്ലഷ് ഇടാന്‍ മടിക്കേണ്ട. മുഖത്ത് ബ്രോണ്‍സര്‍ ഉപയോഗിക്കാം.

 

5. മിനറല്‍ വാട്ടര്‍ സ്‌പ്രേയോ ഫേസ് ബാമോ മേക്കപ്പിന് മുകളിലൂടെ അപ്ലേ ചെയ്താല്‍ ഫ്രഷ് ലുക്ക് കിട്ടും

 

6. ധാരാളം വെള്ളം കുടിച്ച് സ്‌കിന്നിന് എപ്പോഴും ഹൈഡ്രേഷന്‍ നല്‍കുക. അധികം ഫ്രാഗ്രന്‍സ് ഇല്ലാത്ത മോയ്‌സ്ച്വറൈസറോ ക്രീമോ ഉപയോഗിക്കാം. വളരെ ശ്രദ്ധാപൂര്‍വം വേണം മേക്കപ്പ് സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍. അതിലടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.

 

സാലിസിലിക്ക് ആസിഡ്. ആന്റി ഏജിങ് ഏജന്റ്‌സ് എന്നിവ കുട്ടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. കൂടുതലും ആയുര്‍വേദ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം.

 

For Arrow Web magazine
Nithil George
Published on: 10/07/2012

Leave a Reply

  

  

  

You can use these HTML tags

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>