
പുകവലിക്കുന്നവര്‍ അവരുടേത് മാത്രമല്ല ചുറ്റുപാടുള്ളവരുടെയും ആരോഗ്യത്തെയാണ് അപകടത്തിലാക്കുന്നത്. അതിനാല്‍ തന്നെ മദ്യപാനികളേക്കാളും പുകവലി ശീലമാക്കിയിരിക്കുന്നവര്‍ സമൂഹത്തിന് ഏറെ ദോഷം ചെയ്യുന്നു. അതുകൊണ്ട് തന്നെ പുകവലിക്കാരനായ ഒരാളുടെ ആ ശീലം മാറ്റിയെടുക്കേണ്ടത് മറ്റുള്ളവരുടെ കൂടി ആവശ്യമായി മാറിയിരിക്കുകയാണ്. പലപ്പോഴും പുകവലി ശീലത്തില്‍ നിന്ന് മുക്തിനേടാന്‍ എന്തൊക്കെ ചികിത്സ ചെയ്താലും കഴിയാറുമില്ല.
ഇപ്പോഴിതാ ഡിഎന്‍എ വാക്‌സിന്‍ ഉപയോഗിച്ച് ഒരാളുടെ മാത്രമല്ല ഒരു തലമുറയുടെ വരെ പുകവലിക്കാനുള്ള താത്പര്യം മാറ്റാനാകുമത്രേ. ന്യൂയോര്‍ക്കിലെ വെയ്ല്‍ കോര്‍ണല്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് ഇത്തരത്തിലുള്ള കണ്ടുപിടുത്തം നടത്തിയത്. ജീന്‍ ഉപയോഗിച്ച് നടത്തുന്ന കുത്തിവയ്പ്പാണ് സിഗററ്റിലും മറ്റും അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന പ്രധാന കെമിക്കലിനെതിരേ ആന്റിബോഡീസ് നിര്‍മിക്കുന്നത്. ഇങ്ങനെ കുത്തിവയ്പ്പ് നടത്തിക്കഴിഞ്ഞാല്‍ പിന്നീട് പുകവലിക്കാനുള്ള താത്പര്യം തോന്നുകയേയില്ല.
കുട്ടികളില്‍ ഇത്തരത്തിലുള്ള വാക്‌സിനേഷന്‍ നടത്തിയാല്‍ വളര്‍ന്നുവരുമ്പോള്‍ പുകവലിക്കാനുള്ള താത്പര്യം ഉണ്ടാകുകയുമില്ല. തലച്ചോറിലേക്ക് നിക്കോട്ടിന്‍ എത്തി പ്രവര്‍ത്തിക്കുന്നതിന് മുന്‍പേ ഈ കുത്തിപ്പ് ലഭിച്ചിരിക്കുന്നവരുടെ ശരീരത്തിലുള്ള ആന്റിബോഡികള്‍ നിക്കോട്ടിനെ ദുര്‍ബലമാക്കും. അതിനാല്‍ തന്നെ ഇത് തലച്ചോറിലെത്തി പ്രവര്‍ത്തിക്കാതിരിക്കുകയും പുകവലിക്കുന്നതിന്റെ ഫലം കിട്ടാതിരിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ പുകവലിക്കുന്നതിന്റെ ഉപയോഗമില്ലാതെ വരുമ്പോള്‍ അങ്ങനെ ചെയ്യാതിരിക്കുകയും ചെയ്യും. വാക്‌സിനും ഇതേ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ പരീക്ഷണം നടത്തിയപ്പോള്‍ ഇതിന് റിയാക്ഷനുണ്ടാകില്ലെന്നും വ്യക്തമായി. സ്വഭാവത്തിലോ രക്തസമ്മര്‍ദ്ദത്തിലോ ഹാര്‍ട്ട് റേറ്റിലോ മറ്റും മാറ്റമുണ്ടാകുകയുമില്ലത്രേ. എലികളിലാണ് പരീക്ഷണം നടത്തിയതെന്നും അതിനാല്‍ തന്നെ മനുഷ്യരില്‍ ഇത് പ്രവര്‍ത്തിക്കുമോയെന്ന് ഇനി ശേഷിക്കുന്ന പരീക്ഷണങ്ങളില്‍ നിന്നേ വ്യക്തമാകൂയെന്നും കെന്റ് യൂണിവേഴ്‌സിറ്റിയിലെ ജെനറ്റിക്‌സ് വിഭാഗം പ്രൊഫസര്‍ ഡാരന്‍ ഗ്രിഫിന്‍.