
ബിയര്‍ കുടിക്കാന്‍ ഇഷ്ടപ്പെടുന്ന പുരുഷന്മാരും സ്ത്രീകളും ഒന്ന് സൂക്ഷിച്ചോളൂ. നിങ്ങള്‍ ആദ്യ ഡേറ്റില്‍ തന്നെ പങ്കാളിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഏറെ തത്പരായിരിക്കും ഇവരെന്നാണ് ഒരു ഡേറ്റിങ് വെബ്‌സൈറ്റ് പറയുന്നത്. ഇങ്ങനെ സിംപിളായുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളില്‍ നിന്ന് നിങ്ങളുടെ പങ്കാളിയുടെ ഒരു ബന്ധം നിലനിര്‍ത്താനുള്ള കഴിവുകളും അവര്‍ ആ ബന്ധത്തെ സമീപിക്കുന്ന രീതിയെക്കുറിച്ചും മനസിലാക്കാനാകുമെന്നും ഈ സൈറ്റിന്റെ ഫൗണ്ടര്‍ പറയുന്നു.
കെ കുപ്പിഡ് എന്ന ഡേറ്റിങ് വെബ്‌സൈറ്റ് ആരംഭിച്ച ഹര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റായ ക്രിസ്റ്റ്യന്‍ റുഡറാണ് ഇങ്ങനെ പറയുന്നത്. പിന്റ് ഇഷ്ടപ്പെടുന്ന പുരുഷന്മാരും സ്ത്രീകളും ഒരു ബന്ധത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയാറാകാന്‍ 60 ശതമാനം കൂടുതല്‍ സാധ്യതയുണ്ടെന്നും സൈറ്റില്‍ നല്‍കിയിരിക്കുന്ന സ്റ്റാറ്റിസ്റ്റിക് വെളിപ്പെടുത്തുന്നു. ഗേ-ലെസ്ബിയന്‍ സ്വഭാവമുള്ളവരിലും ഇത് ബാധകമാണത്രേ.
പ്രൊഫൈല്‍ അനലൈസ് ചെയ്തു ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കളോട് സംസാരിച്ചുമാണ് റുഡര്‍ ഇങ്ങനെയൊരു സ്റ്റാറ്റിസ്റ്റിക്‌സും മറ്റും തയാറാക്കിയിരിക്കുന്നത്. രണ്ട് പങ്കാളികള്‍ ആ ബന്ധം ഏറെക്കാലം കൊണ്ടുപോകുമോ എന്നറിയാന്‍ മൂന്ന് സിംപിള്‍ ചോദ്യങ്ങള്‍ കൊണ്ടുകഴിയുമത്രേ. അവയിതാ
1. ഒരു സെയ്ല്‍ബോട്ടില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്നോ
2. ഹൊറര്‍ സിനിമ ഇഷ്ടമാണോ
3. മറ്റൊരു രാജ്യത്ത് തന്നെ യാത്ര പോയിട്ടുണ്ടോ
മുപ്പത് വയസുവരെ സ്ത്രീകള്‍ക്ക് ലൈംഗിക താത്പര്യം ഓരോ വര്‍ഷവും വര്‍ധിച്ചുവരും. എന്നാല്‍ 30 കഴിഞ്ഞാല്‍ താത്പര്യം കുറയും. എന്നാല്‍ ഒരോ വര്‍ഷം കഴിയും തോറും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും. ശരീരം കൂടുതല്‍ കര്‍വിയായിരിക്കുന്ന സ്ത്രീകളില്‍ സെക്‌സ് താത്പര്യം കൂടുതലായിരിക്കും. അതേ സമയം മെലിഞ്ഞിരിക്കുന്നവരില്‍ കുറവും. എക്‌സര്‍സൈസ് ഇഷ്ടപ്പെടാത്ത സ്ത്രീകള്‍ ഓര്‍ഗാസത്തിലെത്താന്‍ സാധ്യത കുറവാണത്രേ.
ട്വീറ്റിങ് പതിവാക്കിയവര്‍ക്ക് ദീര്‍ഘകാലം ഒരു ബന്ധത്തില്‍ തുടരാന്‍ കഴിയില്ലെന്നും സമ്പന്നമായ സ്ഥലത്ത് താമസിക്കുന്നവര്‍ കാഷ്വല്‍ സെക്‌സ് കൂടുതലായി ഇഷ്ടപ്പെടുന്നുവെന്നുമടക്കമുള്ള രസകരമായ കണ്ടുപിടുത്തങ്ങളും റൂഡര്‍ തന്നെ ബ്ലോഗില്‍ കുറിച്ചിരിക്കുന്നു.